സ്പൈന്‍ സര്‍ജറിയും വിജയകരം; ഓര്‍ത്തോ കേന്ദ്രമായി സഹകരണ ആശുപത്രി കട്ടപ്പന.

Share on facebook
Share on twitter
Share on linkedin
ORTHOPEDIC TEAM

സ്പൈന്‍ സര്‍ജറിയും വിജയകരം; ഓര്‍ത്തോ കേന്ദ്രമായി സഹകരണ ആശുപത്രി കട്ടപ്പന.
ഹൈറേഞ്ചിൽ ആദ്യമായി സ്പൈൻ സർജറി വിജയകരമായി പൂർത്തിയാക്കിയത്‌ കട്ടപ്പന സഹകരണാശുപത്രിക്ക്‌ വീണ്ടും പൊൻതൂവലായി. കഴിഞ്ഞദിവസം പീരുമേട് മൂങ്കലാർ സ്വദേശിനിയായ 36 വയസ്സുള്ള യുവതിക്കാണ് നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തിയത്. കടുത്ത നടുവുവേദനയും കാലിന് മരവിപ്പുമായാണ് യുവതി സഹകരണ ആശുപത്രിയിൽ എത്തിയത്. നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
യുവതിയുടെ നട്ടെല്ലിന്റെ ഡിസ്‌ക്‌ പുറത്തേക്ക് തള്ളി ഞരമ്പിനുള്ളിൽ നീർക്കെട്ട് രൂപപ്പെട്ടതാണ് വേദനയ്ക്ക് കാരണമെന്ന് ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തി. എംആർഐ സ്കാനിൽ ഇത് സ്ഥീതീകരിച്ചതോടെ സ്പൈൻ സർജറിയിലൂടെ നീക്കം ചെയ്യാനും ഡോക്ടർ നിർദേശിച്ചു.
സ്പൈൻ സർജറിയിൽ ഫെലോഷിപ്പ് നേടിയ സഹകരണ ആശുപത്രിയിലെ ഓർത്തോവിഭാഗം മേധാവി ഡോ. ഇബാദ്ഷാ, ഓർത്തോപീഡിക് സർജൻ ഡോ. വിഷ്ണു ആർ പിള്ള, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷനാജ് സലീം എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന്‌ മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തേക്ക് തള്ളിയ ഡിസ്‌കിന്റെ ഭാഗം നീക്കം ചെയ്‌തത്. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച യുവതി ആശുപത്രിവിട്ടു. വേദന പൂർണമായും ഇല്ലാതായതായും ശരീരത്തിന് പഴയ ആരോഗ്യവും ഊർജസ്വലതയും തിരിച്ചുകിട്ടിയതായും യുവതി പറഞ്ഞു.
നേരത്തെ മുട്ട് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ച് സഹകരണ ആശുപത്രി ജനശ്രദ്ധ നേടിയിരുന്നു. ജില്ലയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സർജറികൾ ചെയ്യുന്നതും പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വവുമാണ് സഹകരണ ആശുപത്രിയെ വ്യത്യസ്തമാക്കുന്നത്. ഗൈനക്കോളജിയോടൊപ്പം ഹൈറേഞ്ചിലെ ഓർത്തോ വിഭാഗത്തിന്റെ കേന്ദ്രമായും കട്ടപ്പന സഹകരണ ആശുപത്രി മാറുകയാണ്.

Co-Operative Hospital Media Team
Co-Operative Hospital Media Team

Cooperative Hospital, Kattappana, is the leading hospital that provides all healthcare facilities with the best care for the High range's large and diverse community